Sorry, you need to enable JavaScript to visit this website.

സി.രവീന്ദ്രനാഥ് പര്യടനം തുടങ്ങി, ചേരമാന്‍ ജുമാ മസ്ജിദിലുമെത്തി

തൃശൂര്‍ - ചാലക്കുടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പര്യടനം കൈപ്പമംഗലം,  കൊടുങ്ങല്ലൂര്‍ മേഖലയില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥിയായ ശേഷമുള്ള ആദ്യ പര്യടനമായിരുന്നു ഇത്. ഇന്ത്യയിലെ ആദ്യ മുസ്‌ലിം  പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദില്‍ മഹല്ല് കമ്മറ്റി ഭാരവാഹികളായ ഡോ. അബ്ദുറഹിമാന്‍, അബ്ദുള്‍ കരീം, പി എസ് നാസര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് സി.പി.എം നേതാവ് അമ്പാടി വേണുവിനെ വീട്ടിലെത്തി കണ്ട് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവച്ചു. കൊടുങ്ങല്ലൂര്‍ സിവില്‍ സ്‌റ്റേഷന്‍, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലും  വരവേല്‍പ്പ് നല്‍കി.
കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ അടികളായ ത്രിവിക്രമന്‍ അടികളെ തിരുവഞ്ചിക്കുളത്തെവീട്ടിലെത്തി സന്ദര്‍ശിച്ചു. അഞ്ചപ്പാലത്തെയും നാരായണമംഗലത്തെയും വ്യാപാരികളോടും, നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥിച്ചു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ പെരിഞ്ഞനത്തുനിന്നു പര്യടനം തുടങ്ങി. അഴിക്കോട് ജെട്ടി, പുത്തന്‍ പള്ളി, പേ ബസാര്‍, എറിയാട് ചന്ത, കാര, എടവിലങ്ങ് ചന്ത എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെ  സ്വീകരിച്ചു.

 

Latest News