കോട്ടയം- എരുമേലി എഴുകുമണ്ണില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകുമണ്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ(53)യാണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പമ്പ റേഞ്ചിന് കീഴില്‍ മുക്കുഴി ഓഫീസില്‍ എസ്. എച്ച്. ഒ ആയിരുന്നു ഇദ്ദേഹം.
താമസ സ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഏഴ് മാസമായി ഇയാള്‍ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.