Sorry, you need to enable JavaScript to visit this website.

ദമാം ഖാലിദിയ ഗോള്‍ഡ് കപ്പ്: ബദര്‍ എഫ്.സിയും ഇ.എം.എഫ് റാക്കയും ഫൈനലില്‍

ദമാം- കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു  ഖാലിദിയ ഗോള്‍ഡ് കപ്പ് സെമി  ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു. ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിന് പൊരുതി കളിച്ച യുനീഗാര്‍ബ് ദല്ലാ എഫ് സിയെ പരാജയപ്പെടുത്തി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി ദീമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി.
രണ്ടാം പകുതിയുടെ പത്തൊന്‍പതാം മിനുറ്റില്‍ ഫവാസ് ആണ് ബദറിന് വേണ്ടി ഗോള്‍ നേടിയത്. ഫവാസിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ആവേശം നിറഞ്ഞ രണ്ടാം സെമി ഫൈനലില്‍ ജുബൈല്‍ എഫ് സി യെ പരാജയപ്പെടുത്തി അസാസ് എല്‍ ഇ ഡി ഇ എം എഫ് റാഖ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇ എം എഫ്‌ന്റെ വിജയം. ഇ എം എഫ്‌ന് വേണ്ടി നിയാസ്, ദില്‍ഷാദ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാല്‍റ്റിയിലൂടെ പ്രിന്‍സിന്റെ വകയായിരുന്നു ജുബൈല്‍ എഫ് സിയുടെ ആശ്വാസ ഗോള്‍. ഇ എം എഫ്‌ന്റെ നൂര്‍ഷയെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
അജ്മല്‍ (റാഡിക്‌സ് ) നാസര്‍ (കറക്ക് ടീ )ഷംനാദ് അബു യാസിന്‍ (കറക്ക് ടീ ) , മുഹമ്മദ് നിധാഷ് (ബസ്മ) , നൗഷാദ് പട്ടാമ്പി , അബ്ദുല്‍ റഹീല്‍ ഖാന്‍ (ഷാലിമാര്‍ റെസ്‌റ്റോറന്റ് ), ജോണ്‍ കോശി (ഫാസ്റ്റ് ചോയ്‌സ് ), അബ്ദുല്‍ ഹകീം വേങ്ങര, ഇഖ്ബാല്‍ ആനമങ്ങാട് , അബ്‌റര്‍ ആലം (ഷാലിമാര്‍).
ഡിഫ ഭാരവാഹികള്‍ ആയ മുജീബ് കളത്തില്‍ , ഖലീല്‍ പൊന്നാനി , അഷ്‌റഫ് എടവണ്ണ , വില്‍ഫ്രഡ് ആന്‍ഡ്രൂസ് , റഫീഖ് കൂട്ടിലങ്ങാടി , സക്കീര്‍ വള്ളക്കടവ് , ഷനൂപ് കൊണ്ടോട്ടി , മന്‍സൂര്‍ മങ്കട , മുജീബ് പാറമ്മല്‍ , ലിയാകത്ത് കരങ്ങാടന്‍ , ഷഹീര്‍ മജ്ദാല്‍ , റിയാസ് പട്ടാമ്പി , ശരീഫ് മാണൂര്‍ , റിയാസ് പറളി , ഷറഫു പാറക്കല്‍ , ആഷി നെല്ലിക്കുന്ന് , റഹൂഫ് ചാവക്കാട് , ഖാലിദിയ മെമ്പര്‍മാരായ അഷ്‌റഫ് അലി മേലാറ്റൂര്‍ , അനീഷ് ബാബു , സല്‍മാന്‍ ഷാ , ഷിജു റഹിമ , ഫയാസ്, റഷീദ് മാളിയേക്കല്‍ , ഷഫീഖ് ചെമ്മാട്, ഷഫര്‍ നവാസ് , നിസാം , ഷഫീര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെടുകയും വ്യക്തിഗത സമ്മാനങ്ങളും മറ്റു  പുരസ്‌കാരങ്ങളും സമ്മാനിക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അസാസ് എല്‍ ഇ ഡി ഇ എം എഫ് റാഖ, പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സിയുമായി ഏറ്റുമുട്ടും.

 

Latest News