കാസർകോട്- വാക്കുകൾ പൂക്കുന്ന കാലം എന്ന തനിമ കലാ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 'ചരിത്രം, വായന, പ്രതിരോധം' എന്ന ശീർഷകത്തിൽ സാംസ്കാരിക സദസ്സ് പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ച കൊണ്ടും വേറിട്ട അനുഭവമായി.
മലയാളികൾ നെഞ്ചേറ്റിയ പ്രശസ്ത കവി പി എൻ ഗോപികൃഷ്ണൻ എഴുതിയ 'ഹിന്ദുത്വ . രാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകമായിരുന്നു ഡയലോഗ് സെൻ്ററിലെ നിറഞ്ഞ സാംസ്കാരിക സദസ്സിൽ ചർച്ച ചെയ്തത്.
പുതിയ കാലത്ത് നിരന്തരമായി പ്രതിരോധം തീർക്കലാണ് ഫാഷിസ ത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഇന്ത്യൻ ചരിത്രത്തിൽ എങ്ങിനെയാണ് ഫാഷിസം മെല്ലെ കടന്നുവന്നതെന്നും പുസ്തകം നമ്മോട് പറയുന്നു. എല്ലാ മലയാളികളും ഈ ഗ്രന്ഥം വായിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, സിനിമാ പ്രവർത്തകനും അധ്യാപകനുമായ സുബിൻ ജോസ്, കവിയും സാംസ്കാരിക പ്രവർത്തകയുമായ സുജി മീത്തൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി
ഗിരിധർ രാഘവൻ, മുഹമ്മദ് കുഞ്ഞി പി. എ , അഡ്വ. അൻവർ ടി.ഇ., , കെ.ഇ. എ. ബക്കർ, കെ.ബി. അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തനിമ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബുത്വാഈ അധ്യക്ഷത വഹിച്ചു. അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും സെക്രട്ടറി അബൂബക്കർ ഗിരി നന്ദിയും പറഞ്ഞു.