അബഹ - ബാരിഖിന് തെക്ക് അംസാ പാലത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് കത്തി ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറുകളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ജിദ്ദ-മഹായില്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരില്‍ നാലു പേരെ മജാരിദ ആശുപത്രിയിലും ഒരാളെ മഹായില്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.