ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങള്‍ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പട്ടണം വീട്ടില്‍ അല്‍ത്താഫ് ഷെറീഫിനെയാണ് (19) ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. സേനാപതി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസം മുന്‍പാണ് പ്രതി പെണ്‍കുട്ടിയുമായി സുഹൃത് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുവാന്‍ ആരംഭിച്ചത്.
ഈ കാര്യം പെണ്‍കുട്ടി മാതാപിതാക്കളുടെ ശ്ര ദ്ധയില്‍പ്പെടുത്തുകയും ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ പ്രകാരം കേസ് എടുത്ത് പ്രതിയെ നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.