Sorry, you need to enable JavaScript to visit this website.

കശുവണ്ടി തൊഴിലാളിയുടെ മുഖത്ത് മഞ്ഞള്‍പ്പൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്തു

കൊല്ലം - വഴിയില്‍ കാത്തുനിന്ന യുവാവ് കശുവണ്ടി തൊഴിലാളിയുടെ മുഖത്ത് മഞ്ഞള്‍പ്പൊടി വിതറി 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 7 ഓടെ ആയിരുന്നു സംഭവം.ഐവര്‍കാല സ്വദേശി പ്രീതാകുമാരി (52) യുടെ മാലയാണ് ഞാങ്കടവിലെ ഫാക്ടറിയിലേക്ക് കീച്ചപ്പിള്ളി ഭാഗത്തെ ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്ന യുവാവ് കവര്‍ന്നത്.മാല പൊട്ടിച്ചെടുത്ത ശേഷം റോഡില്‍ ബൈക്കില്‍ കാത്തു നിന്ന യുവാവിനൊപ്പം ഇയ്യാള്‍ കയറി പോയതായും ഇവര്‍ പറയുന്നു.ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News