Sorry, you need to enable JavaScript to visit this website.

യുവാവിനൊപ്പം ബൈക്കില്‍ എത്തിയ യുവതി ക്ഷേത്ര വഞ്ചികള്‍ മോഷ്ടിച്ചു കടന്നു

കൊല്ലം- പട്ടാപ്പകല്‍ യുവാവിനൊപ്പം ബൈക്കില്‍ എത്തിയ യുവതി ക്ഷേത്ര വഞ്ചികള്‍ മോഷ്ടിച്ചു കടന്നു. കഴിഞ്ഞ ദിവസം പകല്‍ പുത്തൂര്‍ മാവടി പുനരൂര്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ 3 വഞ്ചികളാണു കടത്തിയത്. പൂട്ടുപൊളിച്ചു പണം എടുത്ത ശേഷം വഞ്ചികള്‍ ഒരു കിലോമീറ്ററിനപ്പുറം റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.  കൊടിമരച്ചുവട്ടിലും 2 ഉപദേവാലയങ്ങളുടെ മുന്നിലിണ്ടായിരുന്ന കുടം ആകൃതിയിലുള്ള കവര്‍ന്നത്. ഇവ രാവിലെ പുറത്തെടുത്തു വയ്ക്കുകയും രാത്രി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ വച്ചു പൂട്ടുകയുമാണ് പതിവ്.
തിങ്കള്‍ വൈകിട്ട് ക്ഷേത്രത്തിലെ കഴകം ജീവനക്കാരന്‍ എത്തിയപ്പോള്‍ വഞ്ചികള്‍ കാണാനില്ലായിരുന്നു.വിവരം അറിഞ്ഞെത്തിയ ഭരണസമിതി അംഗങ്ങള്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി നടത്തിയ മോഷണം ശ്രദ്ധയില്‍പ്പെട്ടത്. പാന്റ്‌സും ടീഷര്‍ട്ടും മാസ്‌കും ധരിച്ച യുവതിയാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ വഞ്ചികളും എടുത്തു ബാഗിനുള്ളിലാക്കി ബൈക്കില്‍ കാത്തുനിന്ന യുവാവിന് ഒപ്പം മടങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.  5,000 രൂപയോളം വഞ്ചികളില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഭരണസമിതിയുടെ കണക്കു കൂട്ടല്‍. പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ സമാനമായ മോഷണം നടത്തി പിടിയിലായ ശേഷം അടുത്തിടെ ജയില്‍ മോചിതരായ യുവാവിനെയും യുവതിയെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

 

Latest News