Sorry, you need to enable JavaScript to visit this website.

കെ ടി എക്‌സ് 2024ന് 29ന്് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്- മലബാറിന്റെ ഐ. ടി വികസനത്തിന് നാന്ദിയാകുന്ന കെ. ടി എക്‌സ് 2024ന് 29ന് തുടക്കം കുറിക്കും. മാര്‍ച്ച് 2 വരെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന കെ. ടി. എക്‌സ് 2024ന്റെ ഉദ്ഘാടനം ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് രാവിലെ 10ന് നിര്‍വഹിക്കും. മലബാര്‍ ചേംബര്‍ പ്രസിഡന്റ് എം. എ മെഹ്ബൂബ് അധ്യക്ഷത വഹിക്കും.

ഐ. ഐ. എം ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ടാറ്റ എലെക്‌സി എം. ഡി മനോജ് രാഘവന്‍, രാമേന്ദ്ര വര്‍മ, സുശാന്ത് കുരുന്തില്‍, ഡോ. സന്തോഷ് ബാബു, സെന്തില്‍ കുമാര്‍ സിംഗ്, ഡോ. പ്രസാദ് കൃഷ്ണ, ഡോ. പ്രസാദ് ഉണ്ണികൃഷ്ണന്‍, അജയന്‍ കെ. ആനാട്ട്, അനില്‍ ബാലന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മൂന്നു സ്റ്റേജുകളിലായി വിവിധ സെഷനുകളില്‍ നോക്കിയ മുന്‍ സി. ഇ. ഒ അജയ് മെഹ്ത്തയടക്കം 25ഓളം പ്രമുഖര്‍ പ്രാസംഗികരായി എത്തും. മൂന്നു ദിവസങ്ങളിലായി ഇന്ത്യയിലെ സഊദി എംബസി കോണ്‍സുലേറ്റ് ഹെഡ് യാസര്‍ മുബാറക്ക് എം. അല്‍യാമി, വേള്‍ഡ് എക്കോണമി ഫോറത്തിന്റെ പ്രഫ. ഹുഡ അല്‍ ഖൈസമി, ദുബൈ മാസ്റ്റര്‍ കാര്‍ഡ് വൈ. പ്രസിഡന്റ് ശ്യാം മോഹന്‍,
ഗൂഗിള്‍ ഇന്ത്യ ഡയറക്ടര്‍ പ്രദീപ് ജോസഫ് അടക്കം ഈയിടെ നാംസ്‌കോമിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി കൂടിയായ രാജേഷ് നമ്പ്യാര്‍ അടക്കം 65ഓളം പേര്‍ വിവിധ സെഷനുകളില്‍ പ്രാസംഗികരായി എത്തും.

Latest News