തലശ്ശേരി - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. സി.ഐ എസ്.എഫ് നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ലഗേജിൽ സൂക്ഷിച്ച ഏകദേശം 10000 രൂപയ്ക്ക് തുല്യമായ വിദേശ കറൻസി ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് പെട്ടിക്കുള്ളിൽ സൂക്ഷിച്ച പാന്റ്‌സിന്റെ പോക്കറ്റിനുള്ളിൽനിന്ന് 32 ലക്ഷം രൂപ വില വരുന്ന വിദേശ കറൻസികളും കണ്ടെത്തി. 20,000 യു.എസ് ഡോളർ, 16115 ദിർഹം, 5500 ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇതുവരെ 0.63 കോടി രൂപയുടെ വിവിധ കറൻസികൾ പിടിച്ചെടുത്തതായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസർമാർ പറഞ്ഞു.