Sorry, you need to enable JavaScript to visit this website.

പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പര്യടനം തുടങ്ങി

തൃത്താല- പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ എസ് ഹംസ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തൃത്താല അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നാണ് ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചത്. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള തൃത്താല മണ്ഡലത്തിലെ സിപിഎം നേതാക്കളെയും പ്രവർത്തകരെയും കണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചരണ പദ്ധതികൾ ചർച്ച ചെയ്തു. മണ്ഡലത്തിലെ പ്രധാന കുടുംബങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലും കെ എസ് ഹംസ സന്ദർശിച്ചു.

Latest News