കൊച്ചി - ലഹരി മാഫിയാ സംഘം പരസ്പരം ഏറ്റുമുട്ടി കൊച്ചി പള്ളുരുത്തി കച്ചേരിപ്പടിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. ഏലൂർ കാഞ്ഞിരക്കുന്നത്ത് ലാൽജു (40) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെ കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം. ലഹരി മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടിയതാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. മരിച്ച ലാൽജു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ്. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.