Sorry, you need to enable JavaScript to visit this website.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല, ഇരട്ട ജീവപര്യന്തം അടക്കം ശിക്ഷാ കാലാവധി വര്‍ധിപ്പിച്ചു

കൊച്ചി - ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഇവരുടെ ശിക്ഷ വര്‍ധിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. 20 വര്‍ഷം കഴിയുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുടെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പുതുതായി കൊലപാതക ഗൂഡാലോനചയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണന്‍ 12ാം പ്രതി ജ്യോതി ബാബു  എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. 

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന്‍ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്,   കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിയാണ്  ഹൈക്കോടതി വിധിച്ചത്.

Latest News