ബിനോയ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ തേടി ആദായ നികുതി വകുപ്പ്

കൊച്ചി- ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഹോംസ് ജനറല്‍ എല്‍.എല്‍.സി ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് തേടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും നോട്ടീസുകള്‍ റദ്ദാക്കണമെന്നുമാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.
കോടിയേരിയുടെ മകന്‍ എന്നതിനാല്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടി. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയും ഉണ്ടായിരുന്നു. തന്നെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കിയ കാലയളവില്‍ തന്നെയാണ് ആദായനികുതി വകുപ്പില്‍ പരാതി വരുന്നത്. കൂടാതെ 2019 ല്‍ നവംബറിലും, ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴി കൊടുത്തിട്ടുണ്ടെന്നും ബിനോയി കോടിയേരി ഹര്‍ജിയില്‍ പറയുന്നു.

Latest News