Sorry, you need to enable JavaScript to visit this website.

ഇത്തിഫാഖിനെ വീഴ്ത്തി, ലീഡുയർത്തി ഹിലാൽ

റിയാദ്- ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളുമായി ഇത്തിഫാഖിനെ 0-2ന് തോൽപ്പിച്ച് അൽ ഹിലാൽ, സൗദി പ്രോ ലീഗിൽ കുതിപ്പ് തുടരുന്നു. 39ാം മിനിറ്റിൽ സെർജി മിലിങ്കോവിച്  സാവിച്ചും, ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സാലിം അൽദോസരിയുമാണ് ഗോളുകൾ അടിച്ചത്. 
ഈ വിജയത്തോടെ 21 കളികളിൽ 59 പോയന്റുമായി ഹിലാൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ അൽനസറിനെക്കാൾ ഏഴ് പോയന്റ് ലീഡുണ്ട് ഹിലാലിന്.


 

Latest News