കൊച്ചി - ചൂട് കൂടുമ്പോള്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഈ സമയങ്ങളില്‍ കരുവാളിപ്പ്, ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്, ചര്‍മ്മം വല്ലാതെ വരണ്ട് പോകുക എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി മിക്ക ആളുകളും കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് ഉപയോഗിക്കുക. എന്നാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ല. ഇതിനു പകരം നല്ല ശുദ്ധമായ വെള്ളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
സാധാരണയായി എല്ലാവരും വെള്ളിച്ചെണ്ണ കുളിക്കുന്നതിന് മുമ്പാണ് ശരീരത്ത് പുരട്ടുക. എന്നാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം നടത്തുമ്പോള്‍ പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം രാത്രിയില്‍ കിടക്കുന്നതിന് മുന്‍പായി വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ പ്രകടമായ മാറ്റം വരും.
ചര്‍മ്മം വരണ്ട് പോവുകയും ചെറിച്ചില്‍ അനുഭവപ്പെടുകയും, ചിലരില്‍ ചര്‍മ്മത്തില്‍ മൊരി പ്രത്യക്ഷപ്പെടുന്നതും കാണാം. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നത് വെളിച്ചെണ്ണയാണ്. വരണ്ട ചര്‍മ്മം മാറ്റി നല്ലപോലെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും. സൂര്യപ്രകാശത്തില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണക്ക് കഴിവുണ്ട്.
ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കും. അതിനാല്‍ തന്നെ ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്നു വച്ചാല്‍ രാത്രിയില്‍ കിടക്കുന്നതിന് 15 മിനിറ്റ് മുന്‍പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. ആദ്യം തന്നെ രണ്ട് മൂന്ന് തുള്ളി വെളിച്ചെണ്ണ കയ്യില്‍ എടുക്കുക. ഒരു വിരല്‍ ഉപയോഗിച്ച് മുഖത്ത് ഡോട്ട് ഡോട്ട് പോലെ, ചെറിയ രീതിയില്‍ പുരട്ടുക. അതിന് ശേഷം നന്നായി നടുക്കത്തെ മൂന്ന് വിരല്‍ ഉപയോഗിച്ച് മസാജ് ചെയ്ത് കൊടുക്കണം.