Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് നിർണായക യോഗം നാളെ പാണക്കാട്

മലപ്പുറം-മൂന്നാം സീറ്റ് സംബന്ധിച്ച ആശയകുഴപ്പങ്ങൾ മൂർച്ഛിക്കുന്നതിനിടെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർണായക യോഗം നാളെ പാണക്കാട് നടക്കും. പാർലമെന്റിൽ മുസ്‌ലിം ലീഗിന് മൂന്നാതൊരു സീറ്റ് യൂ.ഡി.എഫിൽ നിന്ന് ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള സുപ്രധാന കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക. രാജ്യസഭാ സീറ്റ് എന്ന ബദൽ നിർദേശവും ചർച്ചയിൽ വരും.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനവും നാളെ നടക്കാൻ സാധ്യതയുണ്ട്.
മൂന്നാമതൊരു പാർലമെന്റ് സീറ്റ് എന്ന ആവശ്യം സംബന്ധിച്ച് യു.ഡി.എഫിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. മൂന്നാം സീറ്റിന് പാർട്ടിക്ക് അർഹതയുണ്ടെന്ന് ലീഗ് നേതാക്കൾ ആവർത്തിച്ച് പറയുന്നുണ്ട്. അതേസമയം പൂതിയൊരു സീറ്റ് കൂടി ചോദിച്ച് മുന്നണിയെ സമ്മർദ്ദത്തിലാക്കരുതെന്നാണ് ലീഗ് നേതൃത്വത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ലീഗിന് രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം കോൺഗ്രസ് കഴിഞ്ഞ ദിവസം മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് മുസ്‌ലിം ലീഗ് തീരുമാനമെടുത്തിട്ടില്ല.നാളെ നടക്കുന്ന യോഗത്തിൽ ഇത്തരം നിർണായക കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
 

Latest News