ആലപ്പുഴ - മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ 30,000 കോടി രൂപയുടെ വര്‍ധനവുണ്ടായെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മുതുകുളം സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് ട്രഷറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ട്രഷറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സമൂഹത്തിന്റെ സാമ്പത്തികാരോഗ്യം ലക്ഷ്യം വെച്ചാണ്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 27 ട്രഷറികള്‍ ഉദ്ഘാടനം ചെയ്തു. ശരാശരി രണ്ടു കോടി രൂപയാണ് ഒരു ട്രഷറിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാരിന് ചെലവാകുന്നത്. 33 ട്രഷറികള്‍ നവീകരിച്ചു. 29 ട്രഷറികള്‍ക്കായി സ്ഥലമെറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു. മാരൂര്‍ മൂന്നില എന്‍.എസ്.എസ.് കരയോഗ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ.അധ്യക്ഷത വഹിച്ച