Sorry, you need to enable JavaScript to visit this website.

ചെള്ളിനുള്ള മരുന്ന് അബദ്ധത്തില്‍ കുടിച്ച ക്ഷീര കര്‍ഷകന്‍ മരിച്ചു

തൃത്താല- കഫക്കെട്ടിനുള്ള മരുന്നാണെന്ന് കരുതി പശുവിന്റെ ദേഹത്തെ ചെള്ളിനുള്ള മരുന്ന് അബദ്ധത്തില്‍ കഴിച്ച ക്ഷീര കര്‍ഷകന്‍ മരിച്ചു.തൃത്താല കൊടക്കാഞ്ചേരി വീട്ടില്‍ ഉമ്മര്‍( 57)ആണ് മരിച്ചത്. വീട്ടില്‍ അടുത്തടുത്തു വെച്ചിരുന്ന മരുന്നിന്റെ കുപ്പികള്‍ മാറുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നാണെന്ന് കരുതി മാരക വിഷമുള്ള ചെള്ളിന്റെ മരുന്ന് കുടിക്കുകയായിരുന്നു. ഉടനെ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലുംമരണപ്പെട്ടു.നേരത്തെ തൃത്താലയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന ഉമ്മര്‍ പിന്നീട് പശു വളര്‍ത്തലിലേക്ക് മാറുകയായിരുന്നു. നെല്‍ കര്‍ഷകനും ആണ്. തൃത്താലയിലെ നിരവധി വീടുകളില്‍ പാല്‍ എത്തിച്ചിരുന്നത് ഉമ്മര്‍ ആണ്.
 ഭാര്യ ആമിന മക്കള്‍- റമീസ്,റിയാസ്,റിസ്വാന. മരുമക്കള്‍- നൗഷാദ്,സമദ്

 

Latest News