തിരുവനന്തപുരം - ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. സി പി ഐ ഇന്നും സി പി എം നാളെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സി പി എം 15 സീറ്റിലും സി പി ഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
കാസര്‍ഗോഡ് എം വി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, വടകരയില്‍ കെകെ ശൈലജ, വയനാട്ടില്‍ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, തൃശ്ശൂരില്‍ വിഎസ് സുനില്‍കുമാര്‍, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ്, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയ്, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികകള്‍. അതിനിടെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ ജെ ഷൈന്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ ഏറെ നേരത്തെ തന്നെ തോമസ് ഐസകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സിറ്റിംഗ് എം പി തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും ഔദ്യോഗികമായി തന്നെ പ്രചാരണം ആരംഭിച്ചു.