പത്തനംതിട്ട- അടൂര്‍ ചൂരക്കോട് പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഏറത്ത് മണക്കാല ചിറ്റാണിമുക്ക് കൃഷ്ണാലയം വീട്ടില്‍ അരുണ്‍ കൃഷ്ണ(29)നാണ് പിടിയിലായത്.
ജനുവരി ആദ്യമാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി ഇയാള്‍ മുക്കുപണ്ടം പണയം വെച്ച് അന്നും അടുത്ത ദിവസവുമായി പണം കൈപ്പറ്റിയത്. തുടര്‍ന്ന് വീണ്ടും പണയം വെക്കാന്‍ എത്തിയ സമയം സംശയം തോന്നിയ ജീവനക്കാര്‍ സ്വര്‍ണം ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡി. വൈ. എസ്. പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. രാജീവ്, എസ്. ഐ. എം. പ്രശാന്ത്, എസ.് സി. പി. ഓമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.