Sorry, you need to enable JavaScript to visit this website.

പതിനാലുകാരിയെ നാലുപേര്‍ പീഡിപ്പിച്ചു; പ്രതികള്‍ക്ക് തമ്മില്‍ ബന്ധമില്ല

ഇടുക്കി- ഒരു വര്‍ഷത്തിലധികമായി പതിനാലുകാരിയെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ നാലു പേര്‍ ശാന്തന്‍പാറ പോലീസിന്റെ പിടിയില്‍. പിടിയിലായ പ്രതികള്‍ തമ്മില്‍ ബന്ധമില്ലെങ്കിലും ഒരേ പെണ്‍കുട്ടിയെ തന്നെയാണ് നാലുപേരും പീഡിപ്പിച്ചത്. 

വ്യത്യസ്തമായ നാലു കേസുകളാണ് പോക്‌സോ വകുപ്പ് ചുമത്തി പോലീസ് എടുത്തിരിക്കുന്നത്. പൂപ്പാറ സ്വദേശികളായ രാംകുമാര്‍, വിഗ്നേഷ്, ജയ്‌സണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തമിഴ്നാട് സ്വദേശിയായ മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാലങ്ങളായി നടന്നുവന്നിരുന്ന പീഡനവിവരം പെണ്‍കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചപ്പോള്‍ പോലീസ്  പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

Latest News