കല്‍പറ്റ- മതത്തിന്റെ മറവില്‍ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഇസ്ലാമിന്റെ വിമോചന സന്ദേശം ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യറാകണമെന്നും കെ. എന്‍. എം സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുല്ലക്കോയ മദനി. കെ. എന്‍. എം വയനാട് ജില്ലാ കമ്മിറ്റി എം. സി. എഫ്. സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച സോഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിന്‍മകളില്‍നിന്നുള്ള വിമോചനമാണ് യഥാര്‍ഥ സ്വാതന്ത്ര്യം. ധാര്‍മിക, സദാചാര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയ, സാമൂഹിക പിന്തുന്ന നല്കുന്നവരെ തിരിച്ചറിയണമെന്നും അബ്ദല്ലക്കോയ മദനി പറഞ്ഞു.
കെ. എന്‍. എം. ജില്ലാ പ്രസിഡന്റ് പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. ഐ. അബ്ദുല്‍ മജീദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. കെ. ഉമര്‍, കെ. എം. കെ. ദേവര്‍ഷോല, സയ്യിദ് അലി സ്വലാഹി, ഡോ. മുസ്തഫ ഫാറൂഖി, ഐ. എസ്. എം. ജില്ലാ പ്രസിഡന്റ് ഷനീഫ് കല്‍പറ്റ, എം. എസ്. എം. ജില്ലാ ട്രഷറര്‍ അംജിദ് ബിന്‍ അലി, കെ. എന്‍. എം. ജില്ലാ ട്രഷറര്‍ നജീബ് കാരാടന്‍, അബ്ദുറഹ്‌മാന്‍ സുല്ലമി, കെ. എം. ഷബീര്‍ അഹ്‌മ്മദ്, യൂനുസ് ഉമരി, ഹനീഫ് മൗലവി കമ്പളക്കാട് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സെഷനുകളില്‍ ജൗഹര്‍ അയനിക്കോട്, ബാദുഷ ബാഖവി, ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവര്‍ വിഷയാവതരണം നടത്തി.