പട്ടയം വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് കുമാരി 

ഇടുക്കി- ജില്ലാ പട്ടയ മേളയില്‍ എത്തി പട്ടയം വാങ്ങാന്‍ കഴിയാത്ത കിടപ്പ് രോഗിയായ വീട്ടമ്മയ്ക്ക് വീട്ടിലെത്തി പട്ടയം നല്‍കി. തൊടുപുഴ ആലക്കോട് വില്ലേജില്‍ ഓന്നാരമല കാഞ്ഞിരമലയില്‍ കുമാരി സണ്ണിക്കാണ് തൊടുപുഴ തഹസില്‍ദാര്‍ എ. എസ്. ബിജിമോള്‍ വീട്ടിലെത്തി പട്ടയം കൈമാറിയത്.

ഭര്‍ത്താവ്  മരിച്ചു പോയ കുമാരിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തം സ്ഥലത്തിന് പട്ടയം ലഭിക്കുകയെന്നത്. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് തഹസില്‍ദാര്‍ കുമാരിയുടെ വീട്ടിലെത്തി പട്ടയം കൈമാറിയത്. സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞാണ് കുമാരി പട്ടയം ഏറ്റുവാങ്ങിയത്.   

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ റോയി പി. ഏലിയാസ്, വി. ബി. അജിതന്‍, ജിന്‍സ് കെ. ബേബി,  ആര്‍. ബിജുമോന്‍, വി. ബി. റെഫിഖ് എന്നിവരും തഹസില്‍ദാരോടൊപ്പം ഉണ്ടായിരുന്നു.

Latest News