കൊണ്ടോട്ടി- കൊണ്ടോട്ടി ബസ്റ്റാന്‍ഡിന് സമീപം ബൈപ്പാസ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് നടുറോഡില്‍ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണില്‍ മേലങ്ങാടി-തങ്ങള്‍സ് റോഡ് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.
ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി ശ്രീകൃഷ്ണ കുമാര്‍(48) പാലക്കാട് ആശുപത്രിയിലും,മുണ്ടക്കുളം സ്വദേശി നജീബ്(38) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി.ഫറോക്ക് മണ്ണൂര്‍ വളവ് അജുന്‍ നാദ്(25),പാലക്കാട് സുനില്‍കുമാര്‍(29),മണ്ണാര്‍ക്കാട് സുബ്രഹ്‌മണ്യന്‍(62),മണ്ണാര്‍ക്കാട് ഹര്‍ഷ(22),മണ്ണാര്‍ക്കാട് ഗിരിജ(58),മലപ്പുറം ദിയ(19),പാലക്കാട് കൃഷ്ണദാസ്(40),പട്ടിക്കാട് അഹമ്മദ് അക്രം(19),ഒളവട്ടൂര്‍ സീത(51) എന്നിവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരതരമല്ല.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍ പെട്ടത്.സ്വകാര്യ ബസിന്റെ പിറകിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കൊണ്ടോട്ടിയില്‍ മേലങ്ങാടി തങ്ങള്‍സ് റോഡ് ജംഗ്ഷനില്‍ വെച്ച് സിഗ്‌നല്‍ ഡിവൈഡറില്‍ ഇടിച്ച് കയറി നിയന്ത്രണം വിട്ട് നടുറോഡില്‍ മറിയുകയായിരുന്നു.ബസിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ യാത്രക്കാരും കുറവായിരുന്നു.റോഡില്‍ വാഹനങ്ങളും സമീപത്ത് ജനങ്ങളും കച്ചവടക്കാരും കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.ബസിന്റെ മുന്‍ഭാഗം മുഴുവന്‍ ഉയരമുള്ള ഡിവൈഡിറേക്ക് കയറിയതോടെ ആടി ഉലഞ്ഞ ബസ് നിലതെറ്റി മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ച് നേരം താറുമാറായി.പിന്നീട് വാഹനങ്ങള്‍ പഴയങ്ങാടി റോഡ് വഴി തിരിച്ചു വിട്ടു.മണിക്കുറുകള്‍ക്കകം തന്നെ മറിഞ്ഞ ബസ് സംഭവ സ്ഥലത്ത് നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.