ടി.പി. കേസ് സി.ബി.ഐ. ഏറ്റെടുക്കാത്തതിനു പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്ന് മുല്ലപ്പള്ളി

കോഴിക്കോട് - സി.പി.എം-ബി.ജെ.പി. അന്തര്‍ധാര കാരണമാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ. ഏറ്റെടുക്കാത്തതെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടിരുന്നു. പക്ഷേ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. സി.ബി.ഐ. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല വന്‍ സ്രാവുകളും കുടുങ്ങും. കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിച്ച പോലെ കേസിലെ ഗൂഢാലോചന വെളിപ്പെട്ടിട്ടില്ല. കേസില്‍ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News