നെടുമ്പാശ്ശേരി - സ്വകാര്യ ബസില്‍ കയറുന്നതിനിടെ യാത്രക്കാരി കാല്‍ വഴുതി ബസിനടിയില്‍പെട്ട് മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടില്‍ വറീതിന്റെ മകള്‍ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഇന്നലെ രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡില്‍ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയില്‍ പ്രാര്‍ഥനക്ക് പോകാന്‍ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസില്‍ കയറുന്നതിനിടെ അതേ ബസിനടിയില്‍പ്പെടുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറിയാമ്മ അവിവാഹിതയാണ്. സഹോദരങ്ങള്‍: പീറ്റര്‍ , എല്‍സി , സാറാമ്മ , അന്നമ്മ , ഏലിയാമ്മ.ചെങ്ങമനാട് പോലീസ് നടപടി സ്വീകരിച്ചു.