കോഴിക്കോട് - കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ മുട്ട് വിറക്കുകയാണെന്നും അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാന്നെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. പക്ഷേ, അതിനുള്ള ത്രാണി കേന്ദ്രത്തിനില്ല.
കോവിഡ് കാലത്ത് സമ്പൂർണ അഴിമതിയാണ് അരങ്ങേറിയത്. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വകുപ്പിൽ 1300 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതിനെല്ലാം പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധത്തിൽ നാം മുന്നിലാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചപ്പോൾ തന്നെ 1300 കോടിയുടെ അഴിമതിയിൽ മുഖ്യമന്ത്രിയും മന്ത്രിയായിരുന്ന കെ.കെ ശൈലജയും പ്രതികരിച്ചില്ല. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള അഴിമതികൾ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചോദിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.