തിരുവനന്തപുരം- ബി.ജെ.പിയുടെ തിരുവനന്തപുരം ലോക്‌സഭ സ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്ന കാര്യം ഇതേവരെ അറിഞ്ഞിട്ടില്ലെന്ന് നടൻ മോഹൻലാൽ. എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അറിയാത്ത കാര്യത്തെ പറ്റി പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച്ചയായിരുന്നു പ്രധാനമന്ത്രിയുമായി നടത്തിയത്. വിശാലമായ ലക്ഷ്യങ്ങളുള്ള വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് വിശദീകരിക്കാൻ വേണ്ടിയായിരുന്നു അത്. നേരത്തെയും പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോൾ തന്റെ ജോലി ചെയ്യുകയാണെന്നും ലാൽ പറഞ്ഞു.