ആലപ്പുഴ-2015 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടതിനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എന്‍എസ്എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.2015 ലാണ് എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചിരുന്നു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുകുമാരന്‍ നായരെ കാണാന്‍ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും സുകുമാരന്‍ നായര്‍ വിസമ്മതിക്കുകയായിരുന്നു.