Sorry, you need to enable JavaScript to visit this website.

ടോറസിന് പിറകിൽ ബൈക്കിടിച്ച് തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് - ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം. സഹായത്രികനായ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സയിൽ.ഇരുവരും കാളിയറോഡ് നേർച്ചക്ക് പോകുന്ന വഴിയാണ് അപകടം.

Latest News