കാസര്‍കോട് -ജനശ്രീ വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രങ്ങളിലൂടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കേരളത്തിലെ ഏക സ്വാശ്രയ പ്രസ്ഥാനമായി ജനശ്രീ മിഷന്‍ മാറുമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസ്സന്‍ പറഞ്ഞു. ജനശ്രീ ജില്ലാ വാര്‍ഷിക സമ്മേളനവും ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഏറ്റവും പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ പഞ്ചായത്ത് തലത്തിലും ഉമ്മന്‍ ചാണ്ടി സ്മൃതി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി.എസ് ബാലചന്ദ്രന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എ.ഗോവിന്ദന്‍ നായര്‍, അഡ്വ.എ.ഗോവിന്ദന്‍ നായര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, ധന്യ സുരേഷ്, കെ.ഖാലിദ്, കെ.വി ഭക്തവത്സലന്‍, ടി.ഗോപിനാഥന്‍ നായര്‍, മടിയന്‍ ഉണ്ണിക്കൃഷ്ണന്‍, സൈമണ്‍ പള്ളത്തുങ്കുഴി, മിനി ചന്ദ്രന്‍, കെ.ആര്‍ കാര്‍ത്തികേയന്‍, ബി.പി പ്രദീപ് കുമാര്‍, അഡ്വ.ജിതേഷ് ബാബു, വി.കെ കരുണാകരന്‍ നായര്‍, കെ.ചന്തുകുട്ടി പൊഴുതല, സി.ഭാസ്‌ക്കരന്‍ നായര്‍ ചെറുവത്തൂര്‍, സി.അശോക് കുമാര്‍, സീതാരാമമല്ലം, കെ.പുരുഷോത്തമന്‍, രാജീവ് തോമസ്, പവിത്രന്‍.സി.നായര്‍, കെ.സുരേശന്‍, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, രവീന്ദ്രന്‍ കരിച്ചേരി, കൃഷ്ണന്‍ അടുക്കത്തൊട്ടി, എം.പുരുഷോത്തമന്‍ നായര്‍, വിനോദ് കുമാര്‍.വി, ജോയ് മാരൂര്‍ എന്നിവര്‍ സംസാരിച്ചു.
ജനശ്രീ ജില്ലാ സെക്രട്ടറി എം.രാജീവന്‍ നമ്പ്യാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സുധര്‍മ്മ കെ.പി നന്ദിയും പറഞ്ഞു.