Sorry, you need to enable JavaScript to visit this website.

ഭരണഘടനയെ തകർക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത വേണം -സ്പീക്കർ

മാഹി-  നമ്മുടെ ഭരണഘടനയെ തകർക്കാൻ നടക്കുന്ന ശക്തികൾക്കെതിരെ നിരന്തര ജാഗ്രത വേണമെന്നും വിശ്വാസി സമൂഹത്തിൻ്റെ ആശങ്കകൾ അകറ്റുന്നതിന് ഭരണഘടനയെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും
കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. മാഹി സെയ്ൻ്റ് തെരേസാ തീർഥാടന കേന്ദ്രം ബസിലിക്കയായി ഉയർത്തിയതിൻ്റെ പ്രഖ്യാപനവും സമർപ്പണവും നടക്കുന്നതിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 
വേറൊരു നാടിനും അവകാശപ്പെട്ടനില്ലാത്ത മതമൈത്രിയും സൗഹാർദ്ദവും പരസ്പര സ്നേഹവുമാണ് മയ്യഴിയുടെ പ്രത്യേകതയെന്ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ പറഞ്ഞു.
ആവിലായിലെ അമ്മ ത്രേസ്യയെ മയ്യഴി മാതാവായി നെഞ്ചേറ്റിയ മയ്യഴിയിലെ നാനാജാതി മതസ്ഥർ രാജ്യത്തിന് മാതൃകയാണെന്നും ഈ സംസ്കാരം നാട്ടിലാകെ പടരട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ബിഷപ്പ്.
മയ്യഴിക്ക് പുറത്ത് കാലുഷ്യവും കലാപങ്ങളും ഉണ്ടായിരുന്നപ്പോഴെല്ലാം മയ്യഴിയിൽ സമാധാനവും സന്തോഷവും കളിയാടിയിരുന്നത് മയ്യഴി മാതാവിൻ്റെ അനുഗ്രഹമാണെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുപാട് ആശങ്കകളും അസ്വസ്തതകളും ഭയവും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് കഥാകാരൻ എം.മുകുന്ദൻ പറഞ്ഞു. ഇടവക വികാരിയും റെക്ടറുമായ ഫാ. വിൻസെൻ്റ് പുളിക്കൽ,സി.സി.ബി.ഐ. ഡപ്യൂട്ടി സെക്രട്ടറി ഫാ. സ്റ്റീഫൻ ആലത്തറ, മാഹി അഡ്മിനിസ്ട്രേറ്റർ ടി.മോഹൻകുമാർ, മാഹി എസ് പി. രാജശങ്കർ വെള്ളാട്ട്, സിസ്റ്റേർസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ ഫിലോ, കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൺ പുത്തൻവീട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ എന്നിവർ സംസാരിച്ചു.

Latest News