മാഹി- അമൃത ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാഹി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം 26ന് നടക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നടത്തുന്ന പ്രവര്‍ത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെ രാവിലെ 10 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
മാഹി സ്റ്റേഷനിലെ ഉദ്ഘാടന ചടങ്ങിന് സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സന്ദീപ് ജോസഫ് നേതൃത്വം നല്‍കും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നേതൃത്വം നല്‍കുന്ന ഡിവിഷന്‍ ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ വിനോദ് രാജ് ഈ ഡി പറഞ്ഞു.
അമൃത ഭാരത് പദ്ധതിയില്‍ വിപുലമായ വികസന പ്രവര്‍ത്തികള്‍ ആണ് നടപ്പാക്കാന്‍ ഉള്ളത്. രണ്ടു വര്‍ഷം കൊണ്ടാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടത് ഇവിടെ ചില പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് റെയില്‍വേയുടെ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.