കോഴിക്കോട് - ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗിന് മൂന്നാം സീറ്റ് കിട്ടാത്ത പ്രശ്‌നം ഉണ്ടാകില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോകസഭാ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. അതേസമയം ലീഗിന് മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്നാണ് മുസ്‌ലീം ലീഗിന്റെ നിലപാട്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമെന്നുമായിരുന്നു കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രതികരിച്ചത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.