കക്ഷിരാഷ്ട്രീയാന്ധത ബാധിച്ചവര്‍ ദയവായി ഇതു വായിക്കരുത്. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഒട്ടുമേ വായിക്കരുത്. കാരണം സാമൂഹികാസമത്വത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയും മാര്‍സ്‌കും ഏംഗല്‍സും പില്‍ക്കാല കമ്മ്യൂണിസ്റ്റ് ചിന്തകരും തലയിലേറ്റിയ ഉല്‍ക്കണ്ഠ ഇപ്പോഴും പേറുന്നതിനാലാണ് ഇതെഴുതുന്നത്.
ലാവ്റെന്റി പാവ്ലോവിച് ബെറിയ എന്ന പേര് നമ്മുടെ നാട്ടിലെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത്ര പരിചിതമാവണമെന്നില്ല. ഇവിടുത്തെ പാര്‍ട്ടി നേതാക്കളോ അണികളോ ഈ പേരു കേള്‍ക്കണമെന്നു നിര്‍ബന്ധവുമില്ല. എന്നാല്‍ സോവിയറ്റ് യൂണിയന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് ഈ പേര് മറക്കാനുമാവില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജോസഫ് സ്റ്റാലിന്റെ കീഴില്‍ ഏറ്റവും ശക്തനായ രഹസ്യ പൊലീസ് തലവന്‍. 1931 ല്‍ ജോര്‍ജിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തുടക്കം. 1939 ല്‍ പൊളിറ്റ് ബ്യൂറോ കാന്‍ഡിഡേറ്റ് മെംബര്‍. 1946 ല്‍ സോവിയറ്റ് യൂണിയന്‍ മന്ത്രിസഭാ കൗണ്‍സിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയര്‍മാന്‍. 1953 ല്‍ സോവിയറ്റ് യൂണിയനിലെ ആഭ്യന്തര മന്ത്രി. യാള്‍ട്ട് സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഞങ്ങളുടെ പടനായകന്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ് വെല്‍റ്റിനോട് ബെറിയയെപ്പറ്റി സ്റ്റാലിന്‍ പറഞ്ഞത്. കിഴക്കന്‍ യൂറോപ്പിലെ പടയോട്ടം നയിച്ചത് ബെറിയയാണ്. 1953 ല്‍ സ്റ്റാലിന്റെ മരണത്തെ തുടര്‍ന്ന് ഉപ പ്രധാനമന്ത്രിയായ മഹാനാണ്. എന്നാല്‍ നികിത ക്രൂഷ് ചേവിന്റെ അട്ടിമറിയോടെ ടിയാന്‍ അറസ്റ്റിലായി. 1953 ഡിസംബര്‍ 23 ന് വധ ശിക്ഷയും നടപ്പാക്കി.
എന്തായിരുന്നു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ ബെറിയ ചെയ്ത പാതകം. അദ്ദേഹത്തിന്റെ അംഗരക്ഷകരും സഹായികളും ക്രൂഷ്ചേവിന്റെ കാലത്തെ വിചാരണ വേളയില്‍ ഇതു തെളിവു സഹിതം വെളിപ്പെടുത്തിയിട്ടുണ്ട്. ചരിത്രം പഠിക്കുന്നതില്‍ താല്‍പര്യമുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതറിയാം.
രഹസ്യപ്പോലീസ് തലവനായിരുന്ന കാലത്ത് ബെറിയ നടത്തിയ ബലാല്‍സംഘങ്ങളെക്കുറിച്ച് സ്റ്റാലിന്റെ ജീവചരിത്രകാരനായ സിമോണ്‍ സെബാഗ് എഴുതിയിട്ടുണ്ട്.
ബെറിയയുടെ ഏറ്റവും മുതിര്‍ന്ന അംഗരക്ഷകരായിരുന്ന റഫായേല്‍ സെമ്യോനോവിച് സര്‍കിസോവ്, നിക്കോളേവിച്ച് നദറായിയ എന്നിവര്‍ വിചാരണ വേളയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് സന്ധ്യാവേളയില്‍ സായുധ വാഹനത്തില്‍ അംഗരക്ഷകര്‍ക്കൊപ്പം ബെറിയ തെരുവിലേക്കിറങ്ങും. പതുക്കെ വാഹനമോടിക്കാനാണ് നിര്‍ദേശം. തെരുവില്‍ തനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയെ അയാള്‍ ചൂണ്ടിക്കാണിക്കും. അവളെ ബലാല്‍ക്കാരമായി പിടിച്ചു വണ്ടിയില്‍ കയറ്റി ബെറിയയുടെ വീട്ടിലെത്തിക്കുന്നത് അംഗരക്ഷകരുടെ ചുമതലയാണ്. അവിടെ മദ്യവും വിഭവ സമൃദ്ധമായ ഭക്ഷണവും യുവതികള്‍ക്കു ലഭിക്കും. തുടര്‍ന്ന് തന്റെ ഓഫിസില്‍ വച്ച് ബെറിയ അവരെ ബലാല്‍സംഗം ചെയ്യും. എല്ലാം കഴിഞ്ഞ് വീടു വിട്ടു പോകുമ്പോള്‍ അംഗരക്ഷകര്‍ യുവതിക്ക് ഒരു ബൊക്കെ സമ്മാനിക്കുന്ന പതിവുണ്ട്. പേടിച്ചരണ്ട യുവതികള്‍ക്ക് അതു സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം നിരസിക്കുന്നവര്‍ അറസ്റ്റിലാകും. ബെറിയയ്ക്കു വഴിപ്പെടാതെ ഓടിയ ഒരു യുവതിക്കായി കാത്തു വച്ച ബൊക്കെ അവളുടെ മൃതദേഹത്തില്‍ റീത്തായി സമര്‍പ്പിക്കാം എന്ന് അദ്ദേഹം പറഞ്ഞതായി അംഗരക്ഷകന്‍ സര്‍കിസോവ് ഓര്‍മിക്കുന്നുണ്ട്.
തടവിലാക്കപ്പെട്ട ബന്ധുക്കളെ വിട്ടയക്കാം എന്നു പ്രലോഭിപ്പിച്ചും യുവതികളെ സ്വന്തം വീട്ടിലെത്തിച്ചിരുന്നു ബെറിയ. ഇതു സംബന്ധിച്ച് പ്രസിദ്ധ റഷ്യന്‍ അഭിനേത്രി താതിയാന ഒകുനേവ്സ്‌കായ പിന്നീട് എഴുതിയിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ യോഗത്തിലേക്ക് ക്ഷണിതാവെന്ന നിലയ്ക്കാണ് അവരെ വിളിപ്പിച്ചത്. അവരുടെ അച്ഛനെയും മുത്തശ്ശിയെയും രഹസ്യപ്പോലീസിന്റെ തടവില്‍ നിന്നു വിട്ടയക്കാമെന്നു വാഗ്ദാനവും നല്‍കി. ഉച്ചത്തില്‍ കരഞ്ഞാലും ആരും കേള്‍ക്കാന്‍ പോകുന്നില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ബെറിയ അവരെ ബലാല്‍സംഘം ചെയ്തു. എന്നാല്‍ താതിയാനയുടെ അച്ഛനെയും മുത്തശ്ശിയെയും മാസങ്ങള്‍ക്കു മുമ്പേ രഹസ്യപ്പോലീസ് വധിച്ചു കഴിഞ്ഞിരുന്നുവെന്ന വിവരം പിന്നീടാണ് അവരറിയുന്നത്. താതിയാനയെ ഏകാന്ത തടവിലിട്ടുവെങ്കിലും ബെറിയയുടെ അറസ്റ്റിനു ശേഷം അവര്‍ വിമോചിതയാവുകയും തന്റെ അനുഭവങ്ങള്‍ എഴുതുകയും ചെയ്തു.
താന്‍ പീഡിപ്പിച്ച ഓരോ പെണ്‍കുട്ടിയുടെയും പേരും വിലാസവും കൃത്യമായി എഴുതിവയ്ക്കാന്‍ ബെറിയ സര്‍കിസോവിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ സ്വാധീനം കുറഞ്ഞുവരുന്നുവെന്നു തോന്നിയപ്പോള്‍ ഈ പട്ടിക നശിപ്പിച്ചു കളയാനും ബെറിയ സര്‍കിസോവിനു നിര്‍ദേശം നല്‍കി. സര്‍കിസോവ് ബെറിയയുടെ മുന്നില്‍ വച്ച് നശിപ്പിച്ചത് പട്ടികയുടെ ഒരു കോപ്പി മാത്രമായിരുന്നു. വിചാരണ വേളയില്‍ മുഴുവന്‍ ലിസ്റ്റും അദ്ദേഹം ഹാജരാക്കി. എന്നാല്‍ 2003 ല്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 2028 വരെ ഈ പട്ടിക പുറത്തു വിടാന്‍ പാടില്ല.
ഇപ്പോള്‍ ടുണീഷ്യന്‍ എംബസിയായി മാറിയിട്ടുള്ള ബെറിയയുടെ വസതിയില്‍ തനിക്കു വഴങ്ങാത്ത യുവതികളെ കൊലപ്പെടുത്തി കുഴിച്ചിടുകയും ചെയ്തിരുന്നുവത്രെ ബെറിയ. 1990 ല്‍ കെട്ടിടം വിപുലപ്പെടുത്തുന്നതിനായി കുഴിയെടുത്തപ്പോള്‍ ലഭിച്ച തലയോട്ടികളും എല്ലുകളും ഇതിനു തെളിവാണ്. വീടിനോടു ചേര്‍ന്ന് ഭാര്യ പരിപാലിച്ചിരുന്ന വിശാലമായ പനിനീര്‍ തോട്ടത്തിലാണ് യുവതികളുടെ ശരീരം അടക്കം ചെയ്തിരുന്നത്.
സ്റ്റാലിനു പക്ഷാഘാതം വന്നപ്പോള്‍ ബെറിയ അദ്ദേഹത്തെ പുലഭ്യം പറഞ്ഞതായും പിന്നീട് ബോധം വീണ്ടുകിട്ടുന്ന അവസ്ഥയായപ്പോള്‍ കാലില്‍ വീണു കരഞ്ഞതും ക്രൂഷ്ചേവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡേവിഡ് എലന്റ്യൂണ്‍ എന്ന കനേഡിയന്‍ നാടകകൃത്തിന്റെ ഗുഡ് നൈറ്റ് അങ്കിള്‍ ജോ എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം ബെറിയ ആണ്. സ്റ്റാലിന്റെ അന്ത്യമാണ് ഈ നാടകത്തിന്റെ പ്രമേയം. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ വര്‍ഷത്തില്‍ പ്രദര്‍ശിപ്പിച്ച റിപന്റന്‍സ് എന്ന സ്റ്റാലനിസ്റ്റ് വിരുദ്ധ ചിത്രത്തിലും ബെറിയയുടെ കഥാപാത്രം കടന്നുവരുന്നുണ്ട്. 1991 ലെ ഇന്നര്‍ സര്‍ക്കിള്‍ എന്ന സിനിമയില്‍ ബ്രിട്ടീഷ് നടന്‍ ബോബ് ഹോസ്‌കിന്‍സ് ആണ് ബെറിയയെ അവതരിപ്പിക്കുന്നത്. റോബര്‍ട് ഹാരിസ്, ജോണ്‍ ബര്‍മിങ്ഹാം തുടങ്ങി എത്രയോ നോവലിസ്റ്റുകള്‍ ബെറിയയെ കഥാപാത്രമാക്കി രചനകള്‍ നടത്തിയിട്ടുണ്ട്.
മാര്‍ക്സിസ്റ്റ് പ്രണയിയെന്ന നിലയില്‍ ചുമ്മാ എഴുതിയെന്നേയുള്ളൂ. ഇത്തരം സംഭവങ്ങള്‍ക്ക് സമകാലിക കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയൊന്നുമില്ല.