കോഴിക്കോട്- കേരള ഹജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മർക്കസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസിക്ക് കുട്ടമ്പൂർ സുന്നി മഹല്ല് കമ്മിറ്റിയുടേയം കുട്ടമ്പൂർ വീര്യമ്പ്രം ശാഖ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, പ്രവാസി കൂട്ടായ്മ എന്നിവയുടെ സംയ്ക്താഭിമുഖ്യത്തിൽ കുട്ടമ്പൂരിൽ സ്വീകരണം നൽകി. കുട്ടമ്പൂർ മഹല്ല് ഖാളി കൂടിയായ മുഹമ്മദ് ഫൈസി പ്രഭാഷകനും സംഘാടകനും എഴുത്തുകാരനുമായും സിറാജ് ദിനപത്രം പബ്ലിഷറായും കഴിവ് തെളിയിച്ചിട്ടുണ്ട്. മുൻ വഖഫ് ബോർഡ് മെമ്പർ കൂടിയായ സി. മുഹമ്മദ് ഫൈസിക്ക് ഹജ് കമ്മിറ്റി ചെയർമാൻ എന്നുള്ള നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. കുട്ടമ്പൂർ വീര്യമ്പ്രം ശാഖ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദ് സിറാജുദ്ദീൻ സഖാഫി പ്രാർഥന നടത്തി. മഹല്ല് ഖത്തീബ് ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്മാരായ ഫസൽ മുഹമ്മദ് (മെമ്പർ നരിക്കുനി ഗ്രാമ പഞ്ചായത്ത്), കെ.കെ വിശ്വംഭരൻ (മെമ്പർ കാക്കൂർ ഗ്രാമ പഞ്ചായത്ത്), ബിസി. കണാൻ മാസ്റ്റർ, പുരുഷു കുട്ടമ്പൂർ, പുല്ലാഞ്ചോളി മുസക്കുട്ടി ഹാജി, പി.സി അബ്ദുള്ള ഹാജി, വി. ഹുസൈൻ മുസ്‌ലിയാർ, വി അബ്ദുറഹിമാൻ മാസ്റ്റർ, സി.പി മധു, യൂസുഫ് മണിമുത്ത്, കെ.കെ അഷ്‌റഫ്, സാലിക് ടി, എം അബ്ദുൽ ലത്തീഫ്, നഈം കുട്ടമ്പൂർ, ഫൈസൽ സഖാഫി എന്നിവർ ആശംസകൾ നേർന്നു. കുട്ടമ്പൂർ സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റി, സുന്നി യുവജന സംഘം, എസ്.എസ്.എഫ്, പ്രവാസി കൂട്ടായ്മ എന്നിവർക്ക് വേണ്ടി ഉപഹാര സമർപ്പണം നടത്തി. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ പ്രാർഥിക്കണമെന്ന് മുഹമ്മദ് ഫൈസി മറുപടി പ്രസംഗത്തിൽ അഭ്യർഥിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും റംസി മുഹമ്മദ് നന്ദിയും പറഞ്ഞു.