ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.29 കോടി രൂപ) സമ്മാനം. മുംബൈ സ്വദേശിനി രൂപ ഹരീഷ് ധവാനാണ് (49) സമ്മാനമടിച്ചത്. ദുബായില്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് രൂപ ടിക്കറ്റെടുത്തത്. ആദ്യമായി എടുത്ത ഡിഡിഎഫ് ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് താനും ഭര്‍ത്താവും ദുബായില്‍ എത്തിയതെന്ന് വീട്ടമ്മയും മൂന്ന് കുട്ടികളുടെ അമ്മയുമായ രൂപ ഹരീഷ് പറഞ്ഞു. മുംബൈയിലേക്കുള്ള മടക്കയാത്രയില്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരനാണ് ഡിഡിഎഫ് ടിക്കറ്റ് വാങ്ങിയതെന്നും അവര്‍ പറഞ്ഞു.
ആദ്യമായി എടുത്ത ടിക്കറ്റിനാണ് ജീവിതം മാറ്റിമാറിച്ച സമ്മാനം ലഭിച്ചതെന്നും ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
1999ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 224ാമത്തെ ഇന്ത്യന്‍ വിജയിയാണ് രൂപ ഹരീഷ്.