Sorry, you need to enable JavaScript to visit this website.

ഒറ്റപ്പെടാതിരിക്കാന്‍ പ്രവാസികള്‍ എപ്പോഴും ഓര്‍ക്കേണ്ട കാര്യം

സാമ്പത്തിക ലോകം വിപുലപ്പെടുത്തുന്നതോടൊപ്പം സൗഹൃദ ബന്ധങ്ങളും വിപുലപ്പെടുത്തി കൊണ്ടേയിരിക്കണം. പ്രവാസികള്‍ എപ്പോഴും ഓര്‍ക്കേണ്ട കാര്യമാണ്.
ഭൗതിക നേട്ടങ്ങള്‍കൊണ്ടും യന്ത്രങ്ങള്‍ കൊണ്ടും മനുഷ്യന്റെ സര്‍വ ആവശ്യങ്ങളും നിറവേറ്റാമെന്ന ആശയത്തിന് നിലനില്‍പ്പില്ല. അഗാധമായ മൂല്യങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത് ( ലളിത ജീവിതം).
അതുകൊണ്ട് വിവിധ മേഖലകള്‍, പ്രദേശങ്ങള്‍, രാജ്യങ്ങള്‍ എന്നിവിടങ്ങളിലുളളവരുമായി സൗഹൃദ ബന്ധങ്ങളുണ്ടാക്കണം.എന്നാല്‍ എവിടെയും എപ്പോഴും സഹായിക്കാന്‍  ആളുകളുണ്ടാകും. ഒറ്റപ്പെടല്‍, അപകര്‍ഷത, നിസ്സാഹയത തുടങ്ങി ഒട്ടനവധി തടവറകളില്‍നിന്ന് സൗഹൃദം നമ്മെ സ്വാതന്ത്രരാക്കും.
ഞാന്‍ ഒറ്റപ്പെടുകയില്ല എന്ന വിശ്വാസം. മനസ്സിനകത്തെ ജനറേറ്ററാണ്.
ജീവിതത്തില്‍ വല്ല പവര്‍ കട്ടും ഉണ്ടായാല്‍ ഇരുട്ടില്‍ തപ്പേണ്ടി വരില്ല.
പല ബിസിനസ് ചെയ്യുന്നവരുമായി നമുക്ക് സൗഹൃദമുണ്ടെങ്കില്‍ ഒരു ബിസിനസ് പരാജയപ്പെട്ടാല്‍ മറ്റൊന്ന് കെട്ടിപ്പടുക്കാന്‍ പെട്ടെന്ന് തന്നെ കഴിയും.
ഒരു പ്രദേശം നിങ്ങള്‍ക്കു പ്രതികൂലമായാല്‍ മറ്റൊരു പ്രദേശത്തേക്ക് മാറാന്‍ ഉടനെ കഴിയും.
ഒറ്റപ്പെട്ട് ഇരുട്ട് മൂടുമ്പോഴേക്ക് ചങ്ങാതിമാര്‍ ചന്ദ്ര,സൂര്യ താരകങ്ങളായി പ്രഭ പരത്തും. പരാജയങ്ങളുടെ ഇരുട്ടിന് നിങ്ങളെ കീഴ്‌പെടുത്താനാവുകയേ ഇല്ല.
ഇതൊക്കെ നിഷ്‌കളങ്കമായ സ്‌നേഹം നട്ടു വളര്‍ത്തിയാലുണ്ടാകുന്ന നേട്ടങ്ങള്‍ മാത്രമാണ്.
ആശയ വിനിമയ സൗകര്യങ്ങള്‍ അതിരുകളില്ലാത്ത ലോകത്തെ ഗ്രാമമാക്കി മാറ്റുന്ന ഈ കാലത്ത് ലോകത്തിന്റെ വിവിധ ദിക്കുകളില്‍ കൂട്ടുകാരുണ്ടാകുമ്പോഴും അയല്‍വാസിയെ മറക്കുകയാണ് പലരും.
'വയറ് നിറക്കുമ്പോള്‍ അന്നമില്ലാത്ത അയല്‍വാസിയെ കുറിച്ചോര്‍ക്കാത്തവന്‍ നമ്മുടെ മാര്‍ഗ്ഗത്തിലല്ല ' എന്ന മുഹമ്മദ് നബി ( സ ) യുടെ വചനപ്പൊരുള്‍ പുലരുന്നത് പട്ടിണിക്കാലത്തല്ല പുരോഗതിയുടെ പരാമനന്ദം പുലരുന്ന ഇക്കാലത്താണ്.
ഫേസ്ബുക്കിലെ സൗഹൃദങ്ങള്‍ നാലക്കം കടന്നാലും ചുറ്റുമുള്ളവരോട് നല്ല നാല് വാക്ക് പറയാന്‍ പറ്റാത്ത നിലയിലാണ് നമ്മുടെ കാര്യങ്ങള്‍.
സൗഹൃദങ്ങള്‍ സ്വാര്‍ഥമാകുന്നത് ഹൃദയത്തിലെ ശത്രു സൃഷ്ടി ഫാക്ടറിയാണെന്നത് ഓര്‍ത്തു കൊണ്ടേയിരിക്കണം. വെള്ളം, വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ.
സ്വാര്‍ഥമായ സൗഹൃദത്തിന്റെ ദുരിതം വിവരിക്കുന്നുണ്ട് ഈ വരികള്‍.
കൂട്ടുകെട്ടുകള്‍ ഇരുട്ടിലെ ലൈറ്റ് ഹൗസുകളായി മാറാന്‍ സൈക്കോളജിക്കല്‍ തിയറി ഒന്നേ ഒന്നു മാത്രമാണ്.
' തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കൊടുത്ത് കൊണ്ടിരിക്കുക അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് അതിലുമധികം നിങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കും ഇതൊരു നിയമമാണ്  [ Goals ]

 

Latest News