നജ്റാൻ- കെഎംസിസി പ്രവർത്തകർ സൗദി ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. .ഫൈസലിയ കെ എം സി സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൂന്ന് പതിറ്റാണ്ട് ഈ രാജ്യത്തിൻ്റെ തുടിപ്പറിയുന്ന നജ്റാൻ കെഎംസിസി യുടെ പഴയ കാല നേതാക്കളായ അബ്ദുൾ സലാം പുളപ്പിൽ, ബഷീർ കരിങ്കല്ലത്താണി,മുസ്തഫ ഗൂഡല്ലൂർ, മൊയ്തീൻ പടപറമ്പ, ഹനീഫ കാസർകോട് എന്നിവർ പഴയ കാല പ്രവാസത്തിലെ ഓർമ്മകൾ പങ്കുവെച്ചു.
ചടങ്ങിൽ അബ്ദുൾ സലീം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ബഷീർ കരിങ്കല്ലത്താണി സ്വാഗതവും അക്ബർ താനൂർ നന്ദിയും പ്രകാശിപ്പിച്ചു.