കൊച്ചി- കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസിന് എതിരായ പോസ്റ്റ് എഡിറ്റ് ചെയ്ത സി.പി.എം നേതാവ് എം. സ്വരാജിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആർ.എസ്.എസ് ഭീരകരതയാണ് സത്യനാഥിനെ കൊലക്ക് കാരണമെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ശേഷം അക്കാര്യം സ്വരാജ് തിരുത്തിയിരുന്നു. ആർ.എസ്.എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് പോയോ എന്നും രാഹുൽ ചോദിച്ചു.
സത്യനാഥന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
രാഹുലിന്റെ വാക്കുകൾ;
സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആർ.എസ്.എസ് ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും ആർ.എസ്.എസ് മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നിയില്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർ.എസ്.എസ് പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരൂഹത ഉണ്ട്.
അതുമായി ബന്ധപ്പെട്ട സംശയങ്ങൾ
1. ആർ.എസ്.എസ് പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?
2. ആർ.എസ്.എസ് ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?
3. ആർ.എസ്.എസ് അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?
4. ആർ.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ എം ന്റെ മധ്യസ്ഥതയിൽ സിപിഎം ആർ.എസ്.എസ് കോംപ്രമൈസ് ആയോ ഈ കേസും?
5. സിപിഎം നേതാവ് അറസ്ട്ടിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎമ്മും രാത്രി ആർ.എസ്.എസുമായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?
6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?