ചോദ്യം: കോവിഡ് സമയത്ത് കര്‍ഫ്യു നിയമലംഘനം നടത്തിയെന്നറിയിച്ചുള്ള മെസേജ് ലഭിച്ചിരുന്നു. ഇപ്പോള്‍ എനിക്ക് ഇഖാമയും വാഹന രജിസ്ട്രേഷനും പുതുക്കാന്‍ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത്. നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഫൈന്‍ അടക്കേണ്ടതുണ്ടോ?
ഉത്തരം: ജവാസാത്ത് നിയമ പ്രകാരം ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നിലവിലുണ്ടെങ്കില്‍ ഇഖാമ, കാര്‍ രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാവില്ല. നിയമ ലംഘനവുമായി ബന്ധപ്പെട്ട ഫൈന്‍ അടച്ചാല്‍ മാത്രമാണ് അതിനു കഴിയുക. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടെങ്കില്‍ അതു പരിഹരിക്കപ്പെടുന്നതുവരെ സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങളൊന്നും നടത്താനാവില്ല.