മീനങ്ങാടി- വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരിയുടെ ഭര്‍ത്താവിനെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ സലീം (52), അബ്ദുല്‍ സലാം (48), അബ്ദുല്‍ ഷെരീഫ് (44)എന്നിവരാണ് അറസ്റ്റിലായത്.
ചെണ്ടക്കുനി സ്വദേശി എം. അസീസിനെയാണ് ഭാര്യയുടെ സഹോദരങ്ങള്‍ ആക്രമിച്ചത്. ഈ മാസം 19ന് രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കടിച്ചതിലുള്ള വിരോധത്തിലാണ് അക്രമമെന്ന് അസീസിന്റെ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അസീസ് ചികിത്സയിലാണ്.