Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ അടുത്ത ആഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യത

ദുബായ്- യു.എ.ഇയിൽ ഉടനീളം അടുത്ത ആഴ്ച കനത്ത മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
'തെക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദ സംവിധാനത്തിന്റെ സ്വാധീനമാണ് മഴക്കും പൊടിക്കാറ്റിനും കാരണമാകുന്നത്. 
ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ചില വടക്കൻ, കിഴക്കൻ, തീരപ്രദേശങ്ങളിൽ മഴ കനക്കും. തിങ്കളാഴ്ചയോടെ താപനില കുറയും.
അറബിക്കടലും ഒമാൻ കടലും ഇടയ്ക്കിടെ പ്രക്ഷുബ്ധമാകുമെന്നും പ്രവചനമുണ്ട്. 

മൂന്ന് പതിറ്റാണ്ട് മുമ്പ് യു.എ.ഇയിൽ ലഭിച്ച മഴയ്ക്ക് തുല്യമാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ മഴയെന്ന് അധികൃതർ പറയുന്നു. മഴ കാരണം രാജ്യത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു.
 

Latest News