നാദാപുരം - പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി വി.പി മുക്കിൽ പുത്തൻപുരയിൽ താഴെ കുനിയിൽ ദാസൻറ മകൾ ദിനയ ദാസി (17) നെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കല്ലാച്ചി ഗവ:ഹയർ സെക്കൻ്റെ റിസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അമ്മ: ജ്യോഷ്ന (സിപിഐ എം കൂവ്വക്കാട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ദിൻമയ ദാസ്, ദിൻഷിദ ദാസ്.