കല്പറ്റ- വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കര്‍ഷക സംഘം വയനാട് ജില്ലാ നേതാക്കളായ ജസ്റ്റിന് ബേബി, ജെയിന് ആന്റണി എന്നിവര്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നല്കി.
ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് 1927, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് 1980, വനവാകാശ നിയമം 2006 എന്നിവ ഉള്‍പ്പെടെ വന നിയമങ്ങള്‍ കലോചിതമായി പരിഷ്കരിക്കുക, വനാതിര്‍ത്തിയില്‍ കിടങ്ങ്, മതില്, കമ്പിവേലി തുടങ്ങിയ വന്യജീവി പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുക, വനമേഖലയിലെ കൃത്രിമ വാണിജ്യമരത്തോട്ടങ്ങള് ഘട്ടങ്ങളായി ഇല്ലാതാക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുക, വന്യജീവികള്‍ മൂലമുള്ള വിളനാശത്തിന് സമയബന്ധിതമായി പരിശോധന നടത്തി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക, വനം അധിനിവേശ സസ്യ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്നതാണ് നിവേദനം.