പത്തനംതിട്ട- ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ എന്‍. സി. പി ബ്ലോക്ക് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ പിടിയില്‍. ഒമ്പതു ലക്ഷം രൂപ നല്‍കിയ അടൂര്‍ മലമേക്കര സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ബാഹുലേയന്‍ (50), നൂറനാട് ഐരാണിക്കുടി രോഹിണി നിലയത്തില്‍ മുരുകദാസ് കുറുപ്പ്, സഹോദരന്‍ അയ്യപ്പദാസ കുറുപ്പ് എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ആര്‍. ജെ. ഡി സ്ഥാനാര്‍ഥിയാണെന്ന് വിനോദ് എന്നറിഞ്ഞതോടെ വിശ്വാസ്യത വര്‍ധിച്ചു. പൊതുപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായതിനാല്‍ വിനോദ് ഒരുപാട് ആളുകള്‍ക്ക് തന്റെ സ്വാധീനം മുഖേന ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. അതിന് ശേഷം തൊട്ടടുത്ത മാസം തന്നെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലാര്‍ക്ക് നിയമന ഉത്തരവും വിനോദ് നല്‍കി. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം ഫോണില്‍ വിളിച്ച് ഇപ്പോള്‍ പോവണ്ട എന്നറിയിച്ചു.
പിന്നീടാണ് യുവതിക്ക് ചതി ബോധ്യപ്പെട്ടതും പരാതി നല്‍കിയതുമെന്ന് അടൂര്‍ ഡി. വൈ. എസ്. പി ജയരാജ് പറഞ്ഞു.