Sorry, you need to enable JavaScript to visit this website.

+2, എസ്.എസ്.എൽ.സി പരീക്ഷ സംശയങ്ങൾ തീർക്കാം; വിക്ടേഴ്‌സിൽ ലൈവ് ഇൻ ഫോൺ ക്ലാസുകൾ തുടങ്ങി

തിരുവനന്തപുരം - പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള തത്സമയ സംശയ നിവാരണത്തിന് അവസരം നല്കുന്ന കൈറ്റ് വിക്ടേഴ്‌സിന്റെ ലൈവ് ഫോൺ ഇൻ ക്ലാസുകൾക്ക് തുടക്കം. ഇന്ന് മുതലാണ് ലൈവ് സംശയനിവാരണ സെഷൻ ആരംഭിച്ചത്. 
 വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടന്നത്. 
 എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ക്ലാസിന്റെ ലൈവ് ഫോൺ ഇൻ ക്ലാസുകൾ 24 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാവുക. 
 23ന് രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കൽ സയൻസ്, രണ്ടിന് ഇക്കണോമിക്‌സ് വിഷയങ്ങളിൽ ലൈവ് സെഷൻ നടക്കും.
 24ന് രാവിലെ പത്തിന് എസ്.എസ്.എൽ.സി കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഫിസിക്‌സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദിയും 26ന് രാവിലെ 10 മുതൽ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്.എസ്.എൽ.സി സോഷ്യൽ സയൻസും രണ്ടിന് ബയോളജിയും നടക്കും.
 27ന് രാവിലെ പത്തിന് എസ്.എസ്.എൽ.സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്‌സ്, വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28ന് രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്‌സുമാണ് തത്സമയത്തില് ഉൾപ്പെടുത്തിയിട്ടുള്ളത്.
 പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലേ്ക്ക് വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 18004259877 എന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

Latest News