തൃശൂര്‍ - തൃശൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി ആവശ്യപ്പെടുന്നുവെന്ന ആരോപണത്തില്‍ എക്‌സൈസ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ യോഗ തീരുമാനം കഴിഞ്ഞ ദിവസം പുറത്ത് വന്ന സാഹചര്യത്തിലാണ് അന്വേഷണം.