മലപ്പുറം - ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി പി എം നേതാവുമായ പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തന്നായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു. സി പി എമ്മിന് രഹസ്യം ചോരുമോയെന്ന ഭയമുണ്ടായിരിക്കാം. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തന്‍ മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലീംലീഗ് മുന്‍സിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കവേയാണ് കെ എം ഷാജി ആരോപണം ഉന്നയിച്ചത്. ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായെന്നും ഷാജി ചൂണ്ടിക്കാട്ടി. കുറച്ചു ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഇതാണ് സി പി എം രീതി എന്നും ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎമ്മാണെന്ന ഗുരുതരമായ ആരോപണവും കെ എം ഷാജി ഉയര്‍ത്തി.